Friday, June 17, 2011

mazhayude vedhana

മഴയ്ക്കുമുണ്ടൊരു നൊമ്പരം 
പെയ്യണമെന്നു ആഗ്രഹിച്ചാണ് ഇടവത്തില്‍ മാനത്ത് കാര്‍മേഘമായി അവളെതിയത് പക്ഷെ താഴേക്ക്‌ നോക്കിയപ്പോള്‍ മുന്പെന്ഗോ പെയ്തവശേഷിപ്പിച്ച ജല കണങ്ങളുടെ നീരുറവകള്‍ കടും നീല നിറമായി കെട്ടിക്കിടക്കുന്നു.അവിടെയൊക്കെ മാലിന്യങ്ങള്‍ ഒരു കൂന കണക്കെ പൊങ്ങി പൊങ്ങി വരുന്നു.ആ ചെറിയ നീട്ടിലുണ്ടായിരുന്ന പരല്‍ മീനുകളൊക്കെ കാലഗതി പൂകി.ഇനിയും ഞാന്‍ തെളിനീരു വര്ഷിച്ചാലും ഇത് തന്നെയാവില്ലേ ഗതി.മഴയുടെ കന്നെര്‍ പോലും ഭൂമിയി വീഴാതിരിക്കാന്‍ അവള്‍ കന്നെര്‍ മേഘ ചാര്‍ത്തില്‍ തുടച്ചു.പിന്നീട് നൊമ്പരതലവല്‍ പടിഞ്ഞാറേക്ക്‌ നീങ്ങി അവിടെ കടപ്പുറത്ത് മത്സങ്ങലുംയി എത്തുന്ന ബോട്ടുകള്‍ക്ക് ചാരെ കുട്ടക്കനക്കിനു ലേലം വിളി അവള്‍ കണ്ടു.ജീവന് വേണ്ടി പിടയ്ക്കുന്ന മത്സങ്ങള്‍.തന്‍റെ ജലതുള്ളിയനല്ലോ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്.ജീവന് വേണ്ടി പിടയ്ക്കുന്ന മറ്സകുഞ്ഞുങ്ങളെ കണ്ടവള്‍ ചിന്തിച്ചു നാളെയുടെ സമുദ്ര സ്വപ്നങ്ങളാണ് കുട്ടയില്‍ പിടഞ്ഞു മരിക്കുന്നത്.ഒരു തുള്ളി വെള്ളം അവയ്ക്ക് അവസാനമായി നല്‍കാതെ കറിചട്ടിയിലേക്ക് കൂട്ടത്തോടെ എത്തുന്നവര്‍.എത്ര പറഞ്ഞാലും എത്ര കണ്ടാലും,കൊണ്ടാലും പഠിക്കാത്ത മനുഷ്യന്‍ പാവങ്ങളുടെ ജീവന്‍ തങ്ങളുടെ ഭക്ഷണ പാത്രത്തിലേക്ക് നീക്കുമ്പോള്‍ ഇനി എനിക്ക് സഹിക്ക വയ്യ ഇനി ഞാന്‍ ഭൂമിയില്‍ പെയ്യനതില്ല ഇവിടം വിട്ടു ഞാന്‍ പോകുന്നു...പച്ചപ്പുള്ള മരങ്ങള്‍ക്കും പാവനമായി ജീവിക്കുന്ന കുഞ്ഞു ജീവികലുള്ളിടതെക്ക്...മനുഷ്യനില്ലാത്ത മനോഹരമായ ഇടം തേടി.വരിക ജീവജാലങ്ങളെ ..കൂട്ടത്തോടെ നമുക്കിവിടം വിടാം അല്ലെങ്കില്‍ ഈ മനുഷ്യര്‍ നമ്മെ പൂര്നമുയും നശിപ്പ്പിക്കും..